കളമശേരി സ്‌ഫോടനം; മരണം നാലായി, പ്രതിയുടെ കസ്റ്റഡി ഹര്‍ജി ഇന്ന് പരിഗണിക്കും
 


കാച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അതേസമയം, കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.കളമശ്ശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ നാലിനാണ് നടന്നത്. ലിബ്‌നയുടെ സഹോദരന്‍മാരും അമ്മയും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഇവരെ കാണിക്കാന്‍ അഞ്ചു ദിവസം കാത്തെങ്കിലും ഫലമുണ്ടായിരുന്നു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മലയാറ്റൂര്‍ നീലീശ്വരത്തെ സ്‌കൂളിലും വീട്ടിലും വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലിബ്‌നക്ക് സഹപാഠികള്‍ നല്‍കിയത്. 

95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സ്‌ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അവസാനമായി  ഒരുനോക്ക് കാണാനാണ് അച്ഛന്‍ പ്രദീപന്‍ സംസ്‌കാരം ആറ് ദിവസം നീട്ടിയത്. എന്നാല്‍ ഇവര്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടാതെ   ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തിലാണ്   സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. 

L
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media