വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സ് 17,500ന് മുകളിലെത്തി
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം അപ്പാടെ തിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 17,500ന് മുകളില്‍ ക്ലോസ് ചെയ്തു. അനുകൂലമല്ലാത്ത ആഗോള സാഹചര്യത്തിലും റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് വിപണി നേട്ടമാക്കിയത്.
സെന്‍സെക്സ് 514.34 പോയന്റ് നേട്ടത്തില്‍ 59,005.27ലും നിഫ്റ്റി 165.10 പോയന്റ് ഉയര്‍ന്ന് 17,562ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത ചാഞ്ചാട്ടത്തിന്റെ
ദിനമായിരുന്നെങ്കിലും ഉച്ചക്കുശേഷംവിപണി സ്ഥിരതനിലനിര്‍ത്തി.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ബിപിസിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
ഓട്ടോ സൂചിക സമ്മര്‍ദംനേരിട്ടു. റിയാല്‍റ്റി, മെറ്റല്‍, ഐടി സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോള്‍ക്യാപ് 0.2ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.