അവശതകള്‍ മറന്ന് ആടിയും പാടിയും അവര്‍ സ്‌നേഹം പങ്കുവച്ചു

 


കോഴിക്കോട്: പാട്ടും കവിതകളും കലാപ്രകടനങ്ങളും ഒക്കെയായി ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും സൗഹൃദസംഗമം ഒരുക്കി യുഎല്‍ കെയര്‍ നായനാര്‍ സദനം. ഭിന്നശേഷിക്കാരായ ചെറുപ്പക്കാര്‍ക്കും മുതിര്‍ന്ന പൗരര്‍ക്കുമായി എരഞ്ഞിപ്പാലത്തു പ്രവര്‍ത്തിക്കുന്ന നായനാര്‍ സദനത്തിലേക്കു കാരപ്പറമ്പിലുള്ള ലയണ്‍സ് മടിത്തട്ടിലെ വയോജനങ്ങളും എത്തിയതോടെ സൗഹൃദസംഗമം ഹൃദ്യാനുഭവമായി.മുഖ്യാതിഥിയായി എത്തിയ പ്രശസ്തഗായിക രാധിക റാവു നിത്യഹരിതഗാനങ്ങളാല്‍ സ്നേഹസംഗമം സംഗീതാത്മകമാക്കി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരജേതാവായ കെ. എസ്. വെങ്കിടാചലം, സിനിമ സംവിധായകന്‍ മൊയ്തു താഴത്ത് തുടങ്ങിയവരും സംഗമത്തില്‍ അതിഥികളായെത്തി. യുഎല്‍കെയര്‍ നായനാര്‍ സദനത്തിലെ ട്രെയിനികളുടെയും ലയണ്‍സ് മടിത്തട്ടിലെ വയോധികരുടെയും കലാവിഷ്‌ക്കാരങ്ങളും അരങ്ങേറി. എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണവും കഴിച്ചു സ്‌നേഹസൗഹൃദങ്ങളും പങ്കുവച്ചാണു പിരിഞ്ഞത്.

 ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)യുടെ സാമൂഹികസേവനസംരംഭമായ യുഎല്‍സിസിഎസ് ഫൌണ്ടേഷന്‍ മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന തൊഴില്‍പരിശീലനകേന്ദ്രമാണു യുഎല്‍ കെയര്‍ നായനാര്‍ സദനം. യുഎല്‍സിസിഎസ് ഫൌണ്ടേഷന്‍, ലയണ്‍സ് ക്ലബ്ബ് 318E, വാഗ്ഭടാനന്ദ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് കാരപ്പറമ്പില്‍ നടന്നുവരുന്ന വയോജന പകല്‍പരിചരണ കേന്ദ്രമാണു ലയണ്‍സ് മടിത്തട്ട്. രണ്ടു സ്ഥാപനത്തിലും സര്‍ഗ്ഗശേഷീവികസനത്തിനും വിനോദത്തിനുമുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായിരുന്നു സൗഹൃദസംഗമം.

 യുഎല്‍സിസിഎസ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ രമേശന്‍ പാലേരി ചടങ്ങില്‍ അദ്ധ്യക്ഷനായിനായനാര്‍ ബാലികാസദനം സെക്രട്ടറി പ്രൊഫ. സി. കെ. ഹരീന്ദ്രനാഥ്, യുഎല്‍സിസിഎസ് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം. കെ. ജയരാജ്, യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ പ്രതിനിധി എ. അഭിലാഷ് ശങ്കര്‍, ലയണ്‍സ്  ക്ലബ്ബ് 318E യുടെ പ്രതിനിധി ബീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media