ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരെ സമരം ശക്തമാക്കാന്‍ എന്‍സിപി
കവരത്തി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് എതിരെ സമരം ശക്തമാക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പ.സി ചാക്കോ. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഉടന്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും പി.സി ചാക്കോ അറിയിച്ചു.
അഡ്മിനിസ്ട്രേറ്ററെ മാറ്റുന്നത് വരെ സമരവുമായി പോകുമെന്ന് പി സി ചാക്കോ വ്യക്തമാക്കി. ലക്ഷദ്വീപിന്റെ സംസ്‌കാരത്തിന് എതിരെ അഡ്മിനിട്രേറ്റര്‍ തെറ്റായ നടപടികള്‍ തുടരുന്നിടത്തോളം കാലം എന്‍സിപി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും എന്‍സിപിയുടെ എംപിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപില്‍ സമരം നടത്തുമെന്നും പി.സി ചാക്കോ.