നീണ്ട ഇടവേളയ്ക്ക് ശേഷം ഒമാനിലെ പള്ളികളില്‍ ജുമു അ പുനരാരംഭിച്ചു
നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ഒമാനിലെ പള്ളികളില്‍ ഇന്ന് ജുമു അ പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെ രാജ്യത്തെ 360 പള്ളികള്‍ക്കാണ് ജുമു അ നമസ്‌കാരത്തിന് അനുമതി നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ പലപ്പോഴായി ഇളവുകള്‍ നല്‍കുകയും നമസ്‌കാരത്തിന് അനുമതി നല്‍കുകയും ചെയ്‌തെങ്കിലും ജുമു അക്ക് അനുമതി നല്‍കിയിരുന്നില്ല.
ഇതിനിടയില്‍ വന്ന നാല് പെരുന്നാള്‍ നമസ്‌കാരവും ആളുകള്‍ വീട്ടിലാണ് നിര്‍വഹിച്ചത്. അതിനാല്‍ തന്നെ ഇന്ന് വലിയ സന്തോഷത്തോടെയാണ് വിശ്വാസികള്‍ ജുമു അക്കായി എത്തിയത്. പള്ളികളില്‍ ആകെ ശേഷിയുടെ 50 ശതമാനം ആളുകള്‍ക്കാണ് അനുമതി നല്‍കിയത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാണ് ആളുകളെ പ്രവേശിപ്പിച്ചത്. സമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, മുസല്ല കൊണ്ട് വരിക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. രാജ്യത്തെ കോവിഡ് രോ?ഗികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെയാണ് കൂടതല്‍ ഇളവുകള്‍ അനുവദിച്ചത്.