തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു മരണം
ചെന്നൈ: തമിഴ്‌നാട് വിരുദുനഗറില്‍ വീണ്ടും പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി . മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. സാത്തൂര്‍ മഞ്ചള്‍ഓടൈപട്ടി ഗ്രാമത്തില്‍ രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തില്‍ കുമാര്‍, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സാത്തുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്.
വെടിമരുന്ന് നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ വിരുദുനഗര്‍ ജില്ലയില്‍ തന്നെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചിരുന്നു.