ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അതീവ ജാഗ്രതയില്‍ രാജ്യം. പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ മുന്നിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ശനിയാഴ്ച (മെയ് 10) പുലര്‍ച്ചെ 5.29 വരെയാണ് ജമ്മു കശ്മീര്‍ മേഖലയിലെ അടക്കം വിമാനത്താവളങ്ങള്‍ അടച്ചിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഡ്, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുണ്ട്ര, ജാംനഗര്‍, രാജ്‌കോട്ട്, ഭുണ്ഡ്ലി, ഭുരബന്ദ്, രാജ്കോട്ട്, ഭുരബന്ദ്, പ്ളോര്‍ജ്ല എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ദില്ലിയിലേക്ക് വഴിതിരിച്ചുവിട്ടതായി എയര്‍ ഇന്ത്യ അറിയിച്ചു.
ജമ്മു കശ്മീര്‍ മേഖലയിലെ പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ചത്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തുമെന്ന ജാഗ്രതയില്‍, രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് ഹൈ അലര്‍ട്ടിലാണ്. ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകള്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ ഫ്ൈളറ്റ് സ്റ്റാറ്റസ് പരിശോധിക്കണെമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. അതേസമയം പാകിസ്ഥാന്‍ വിമാനക്കമ്പനികളും 147 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.