കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു.മലബാര്‍ മേഖലയിലെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകന് വര്‍ഷം തോറും നല്‍കി വരുന്നതാണ് അവാര്‍ഡ്. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നും ആനന്ദ് മില്‍ക്ക് യൂണിയന്‍ (അമൂല്‍) കെട്ടിപ്പടുത്തതിനാല്‍ അമൂല്‍ കുര്യനെന്നും വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട് സ്വദേശിയായ അമൂല്‍ കുര്യന്റെ സ്മരണക്കായി ഒരു ലക്ഷം രൂപയുടെ പുരസ്‌ക്കാരമാണ് സിറ്റി ബാങ്ക് നല്‍കുന്നത്. . സെപ്റ്റംബര്‍ 9ന് ഡോ. വര്‍ഗീസ് കുര്യന്റെ ചരമ ദിനത്തിലാണ് അവാര്‍ഡ് നല്‍കുക.
അവാര്‍ഡിനുള്ള അപേക്ഷ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ശുപാര്‍ശയോടെ സംഘത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം ആഗസ്റ്റ് 16ന് മുമ്പ് ലഭിച്ചിരിക്കണം. അപേക്ഷകള്‍ ബാങ്കിന്റെ ചാലപ്പുറത്തുള്ള ഹെഢ് ഓഫീസിലേക്കാണ് അയക്കേണ്ടത്. അപേക്ഷാ ഫോറം ബാങ്കില്‍ നിന്നും ബാങ്ക് വെബ്‌സൈറ്റായ www.calicutcitybank.com വഴിയും ലഭിക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ ക്ഷീര കര്‍ഷക സംഘങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുക.