തൃശൂര്‍: ഓരോ പുലികളി സംഘത്തിനും 50,00 രൂപ വീതം സുരേഷ് ഗോപി. ഓണത്തോടനുബന്ധിച്ച് പുലികളി ഉത്സവം നടക്കുന്ന തൃശൂരില്‍ സന്ദര്‍ശനം നടത്തി പുലിക്കളി സംഘത്തോട് ക്ഷേമാന്വേഷണം നടത്തിയാണ് സുരേഷ് ഗോപി സഹായധനം പ്രഖ്യാപിച്ചത്. പുലികളി നടത്തിപ്പില്‍ വലിയ ബാധ്യത ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമാകുന്നതൊക്കെ ചെയ്തുവെന്ന് സുരേഷ് ഗോപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നല്‍കിയത് ചെറിയ സഹായമാണ്. എന്നാലും പുലിക്കളി നടത്തുന്ന ദേശങ്ങള്‍ക്ക് ഇനിയും വലിയ ചിലവുകളുണ്ട്. അത് ലഘുകരിക്കാന്‍ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട് പുലിക്കളിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നല്‍കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സാമ്പത്തിക പരാധീനത കാരണം പുലിക്കളി സംഘങ്ങള്‍ കുറഞ്ഞു വരികയാണ്. 15-ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ അഞ്ചായി ചുരുങ്ങി.