അന്യായമായ വിലവര്‍ധന: വ്യാപാരികള്‍ സിമന്റ് കമ്പനി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
കോഴിക്കോട്: സിമന്റിന്റെ അന്യായമായ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സിമന്റ് കമ്പനി ഓഫീസുകള്‍ക്കു മുന്നില്‍ സിമന്റ് വ്യാപാരികള്‍ ധര്‍ണ നടത്തി. കോഴിക്കോട് ജില്ലയില്‍ അള്‍ട്രടെക്, ജെഎസ്ഡബ്ലു, എസിസി, രാംകോ, ശങ്കര്‍ എന്നീ സിമന്റുകമ്പനികളുടെ ഓഫീസിനു മുന്നിലാണ് സിമന്റ് ട്രേഡേഴ്്‌സ് സമിതിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തിയത്.
ജില്ലാതല ഉദ്ഘാടനം അള്‍ട്രടെക് ഓഫീസിനു മുന്നില്‍ വ്യപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സിമന്റ് ട്രേഡേഴ്‌സ് സമിതിജില്ലാ സെക്രട്ടറി പ്രജീഷ് കക്കോടി അധ്യക്ഷത വഹിച്ചു.
എസിസി സിമന്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ കെ.ഇ. റഷീദ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
രാംകോ സിമന്റ് ഓഫീസിനു മുന്നില്‍നടന്ന ധര്‍ണ വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയന്റ് സെക്രട്ടറി ബിജു കളത്തിലും ശങ്കര്‍ സിമന്റ്‌സിനു മുന്നില്‍ നടന്ന ധര്‍ണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗം സി.വി. ഇക്ബാലും ഉദ്ഘാടനം ചെയ്തു.
സിമെന്റ് വില വര്‍ദ്ധനവ് പിന്‍വലിക്കുക, നെറ്റ് റേറ്റ് ബില്ലിംഗ് നടപ്പിലാക്കുക, പ്രൈസ് ഡിഫറന്‍സ്, ക്വാണ്ടിറ്റി ഡിസ്‌കൗണ്ട് എന്നീ നിലകളില്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം