എൻ. രാജേഷ് സ്മാരക പുരസ്കാരം: നാമനിർദേശം ക്ഷണിച്ചു
മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ പ്രസിഡൻറും െക.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറിയുമായിരുന്ന എൻ. രാജേഷിെൻറ പേരിൽ മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ ഏർപ്പെടുത്തുന്ന പ്രഥമ എൻ. രാജേഷ് സ്മാരക പുരസ്കാരത്തിന് നാമനിർദേശം ക്ഷണിക്കുന്നു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കായി അധികാരകേന്ദ്രങ്ങളോട് ഒട്ടും രാജിയാവാതെ ധീരമായി നിലകൊണ്ട ട്രേഡ് യൂനിയൻ പ്രവർത്തകനാണ് ഇൗ വർഷത്തെ പുരസ്കാരം. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സ്വന്തമായി അപേക്ഷിക്കുന്നതിനുപുറമെ, വ്യക്തികൾക്കും സംഘടനകൾക്കും മറ്റുള്ളവരെ നാമനിർദേശം ചെയ്യാവുന്നതാണ്. നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ ബയോഡാറ്റയും പ്രവർത്തന മേഖല വിവരിക്കുന്ന 500 വാക്കിൽ കവിയാത്ത കുറിപ്പും അപേക്ഷെനക്കുറിച്ചുള്ള വാർത്തകളോ ഫീച്ചറുകളോ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിലാസം: സെക്രട്ടറി, മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ, മാധ്യമം, പി.ഒ. വെള്ളിമാട്കുന്ന്, കോഴിക്കോട് 12. ഫോൺ: 9947420277, 9895229021, 9048007626. ഇമെയിൽ: nrajeshawardmju@gmail.com
കവറിനു പുറത്ത് ‘എൻ. രാജേഷ് സ്മാരക പുരസ്കാരത്തിനുള്ള അപേക്ഷ’ എന്ന് എഴുതണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021ആഗസ്റ്റ് 15.