മോഡലുകളുടെ അപകട മരണം; 
സൈജു തങ്കച്ചന്റെ വാഹനം കസ്റ്റഡിയിലെടുത്തു



കൊച്ചി:നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കാണാതായ ഡിജെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്‌ക്ക് കായലില്‍ തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. എന്നാല്‍ കായലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ഒളിവില്‍പോയ ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. 

രണ്ടു ദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയിട്ടും കായലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്താന്‍ പൊലീസിനായില്ല. ഇതിനിടയിലാണ് ഇന്നലെ രാവിലെ കായലില്‍ മത്സ്യബന്ധനത്തിന് എത്തിയവരുടെ വലയില്‍ ഹാര്‍ഡ് ഡിസ്‌ക് കുടുങ്ങിയതായുള്ള സംശയം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് മനസിലാകാത്തതിനാല്‍ തിരികെ കായലില്‍ നിക്ഷേപിച്ചു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
ഹാര്‍ഡ് ഡിസ്‌കിന്റെ ചിത്രങ്ങളും ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് വീണ്ടും നടത്തും. ഹാര്‍ഡ് ഡിസ്‌കിന് പുറമെ, തെളിവ് ശേഖരിക്കാന്‍ പരമാവധിയാളുകളെ ചോദ്യം ചെയ്ത് വരുകയാണ് പൊലീസ്

ഔഡി കാര്‍ ഡ്രൈവര്‍ സൈജു ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിച്ചിരുന്നെങ്കിലും ഇതുവരെ ഇയാള്‍ ഹാജരായിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തളിയാല്‍ സൈജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇയാളുടെ ഒരു കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സൈജുവിന് കൊച്ചിയിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം പാര്‍ട്ടിയില്‍ ഉന്നതര്‍ പങ്കെടുത്തിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.

ഡിവിആര്‍ കണ്ടെത്തുന്നത് ദുഷ്‌കരമെന്ന് തെരച്ചില്‍ സംഘം വ്യക്തമാക്കിയിരുന്നു. കായലില്‍ അടിയൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ വലിച്ചെറിഞ്ഞ ഇടത്തുനിന്ന് അത് ഒഴുകിപ്പോയിട്ടുണ്ടാവും. ഇങ്ങനെയാണെങ്കില്‍ ഹര്‍ഡ് ഡിസ്‌ക് കണ്ടെത്തല്‍ ഏറെ ദുഷ്‌കരമാകുമെന്നും തെരച്ചില്‍ സംഘം പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചാലും ദൃശ്യങ്ങള്‍ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല എന്ന് സൈബര്‍ വിദഗ്ധരും പറഞ്ഞു.
അതേസമയം, അപകടത്തില്‍ പെട്ട ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media