സിപിഎമ്മിന് ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാനാവുന്നില്ല; പ്രവര്‍ത്തന രീതികളില്‍ അഴിച്ചുപണി അനിവാര്യം: എം.എ.ബേബി
 



ദില്ലി: സിപിഎമ്മിന്റെ ദേശീയ തലത്തിലെ വളര്‍ച്ചയ്ക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളില്‍ അഴിച്ചു പണി അനിവാര്യമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി. ആര്‍എസ്എസിന്റെ സ്വാധീനം കൂടുന്നത് ചെറുക്കാന്‍ പാര്‍ട്ടി പുതുവഴികള്‍ തേടേണ്ടതുണ്ടെന്നും എംഎ ബേബി പറഞ്ഞു. യുവാക്കളുടെ ഇടയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പാര്‍ട്ടിക്ക് ഇതിനോട് പ്രതികരിക്കാന്‍ കഴിയുന്നില്ല.

പാര്‍ട്ടിക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്താനോ ഭാവനാപരമായി ചിന്തിക്കാനോ കഴിയുന്നില്ല. സമരങ്ങളിലെ പങ്കാളിത്തം പോലും ചടങ്ങായി മാറുന്നുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും പാര്‍ട്ടിക്കാകുന്നില്ലെന്നത് സ്വയം വിമര്‍ശനപരമായി വിലയിരുത്തുന്നുവെന്നും എംഎ ബേബി ഇംഗ്ലീഷ്  ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media