ഓഹരി വിപണിയില്‍ നേട്ടം
കോഴിക്കോട്: മുബൈ: അഞ്ച് ദിവസം നീണ്ടു നിന്ന നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ ഇന്ന് നേട്ടം. സെന്‍സെക്‌സ് 261 പോയന്റ് നേട്ടത്തില്‍ 50,005ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 14,762ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 2070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1467 ഓഹരികള്‍ നഷ്ടത്തിലുമാണ്. 86 ഓഹരികള്‍ക്ക് മാറ്റമില്ല. ഒഎന്‍ജിസി, ടാറ്റമോട്ടോഴ്‌സ്, ഗെയില്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, ഐഒസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ചഡിഎഫ്‌സി, എച്ചഡിഎഫ്‌സി ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.