മാസപ്പടി കേസില്‍ ; ഇഡി അന്വേഷണം തുടരും, സിഎംആര്‍എല്‍ അപ്പീല്‍  ഹൈക്കോടതി തള്ളി
 


കൊച്ചി: മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും. സിഎംആര്‍എല്‍ അപ്പീല്‍ തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആര്‍എല്‍ അഭിഭാഷകന്റെ ആവശ്യവും തള്ളി. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ല എന്ന സിഎംആര്‍എല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ സിംഗിള്‍ ബെഞ്ചിലും സമാനമായ ഒരു ഇടപെടലിന് സിഎംആര്‍എല്‍ ശ്രമിച്ചിരുന്നു. അന്വേഷണം തുടരാമെന്ന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സിഎംആര്‍എല്‍ അഭിഭാഷകര്‍ കോടതിയില്‍ അവകാശപ്പെട്ടത് തങ്ങള്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണമെന്നും ഇത് തടയണമെന്നുമായിരുന്നു. പക്ഷേ അങ്ങനെ ഒരു ആവശ്യം കോടതി അംഗീകരിക്കാതെ  ഇഡിക്ക് റെയ്ഡ് തുടരാമെന്ന് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ വീട്ടിലുള്‍പ്പടെ 12 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയത്.ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കമ്പനി എംഡി ശശിധരന്‍ കര്‍ത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് കോടതിയെ സമീപിച്ചത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media