ഓപ്പോ റെനോ 7, റെനോ 7 പ്രോ 5ജി ഫോണുകൾ വിപണിയിൽ


ഓപ്പോ റെനോ 7 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ റെനോ 7, റെനോ 7 പ്രോ 5ജി എന്നിങ്ങനെ രണ്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. പുതിയ ഓപ്പോ ഫോണുകളുടെ വില, സവിശേഷതകൾ എന്നിവ താഴെ അറിയാം.

Oppo Reno7 5G, Reno7 Pro 5G: Price – ഓപ്പോ റെനോ 7, റെനോ 7 പ്രോ 5ജി വില

ഓപ്പോ റെനോ 7 5ജിക്ക് 28,999 രൂപയാണ് വില വരുന്നത്. ഫെബ്രുവരി 17 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. റെനോ 7 പ്രോ 5ജി യുടെ വില 39,999 രൂപയാണ് ഫെബ്രുവരി 8 മുതൽ ഈ ഫോൺ ലഭ്യമാകും. ഐസിഐസിഐ, ഐഡിഎഫ്സി കാർഡുകൾ ഉപയോഗിക്കുന്നവർക്ക് രണ്ട് ഫോണുകൾക്കും ഓപ്പോ 10 ശതമാനം വരെ ഓഫർ നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട്, ഓപ്പോയുടെ സ്വന്തം വെബ്‌സൈറ്റ്, ഓഫ്‌ലൈൻ ഓപ്പോ സ്റ്റോറുകൾ എന്നിവ വഴിയാണ് ഫോണുകൾ വാങ്ങാനാവുക.

Oppo Reno7 5G, Reno 7 Pro 5G: Specifications – ഓപ്പോ റെനോ 7, റെനോ 7 പ്രോ 5ജി സവിശേഷതകൾ

ഓപ്പോ റെനോ 7, റെനോ 7 പ്രോ 5ജി എന്നിവ സ്റ്റാർട്ടൽസ്‌ ബ്ലൂ, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്. രണ്ടിനും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും 65വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗുള്ള 4500 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം റാം 3 ജിബി അല്ലെങ്കിൽ 5 ജിബി അല്ലെങ്കിൽ 7 ജിബി ആയി വർദ്ധിപ്പിക്കാൻ കഴിയുന്ന റാം വിപുലീകരണ സവിശേഷതയും ഫോണുകളിൽ ഉണ്ട്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 11 നൊപ്പം ഓപ്പോ കളർഓഎസ് 12 ൽ പ്രവർത്തിക്കുന്നു.

റെനോ 7 5ജി ക്ക് മീഡിയടെക് ഡിമെൻസിറ്റി 900 ഇന്റഗ്രേറ്റഡ് 5ജി പ്രോസസറാണ് നൽകുന്നത്, കൂടാതെ 6.4 ഇഞ്ച് Aഅമോഎൽഇഡി ഡിസ്പ്ലേയും വരുന്നു. 180 ഹെർട്സിന്റെ ടച്ച് റെസ്‌പോൺസ് റേറ്റ് ഉള്ള ഫോണിന് 90 ഹെർട്സിന്റെ റിഫ്രഷ് റേറ്റ് ഉണ്ട്. 8 ജിബി റാം + 256 ജിബി റോം എന്ന ഒറ്റ വേരിയന്റിലാണ് ഫോൺ വരുന്നത്. മുൻ ക്യാമറ 32 മെഗാ പിക്സൽ ആണ്, പിൻ ക്യാമറ സജ്ജീകരണത്തിൽ 64എംപി പ്രധാന ക്യാമറയു 8എംപി വൈഡ് ആംഗിൾ ക്യാമറയും 2എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്നു.

റെനോ 7 പ്രോ പുതിയ ഡിമെൻസിറ്റി 1200 മാക്സ് പതിപ്പിലാണ് പ്രവർത്തിക്കുന്നത്, ഇത് മുമ്പത്തെ പ്രോസസറിന്റെ നവീകരിച്ച വേരിയന്റാണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ വരുന്നത്. 6.5 ഇഞ്ച് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് നിരക്കും ഇതിനുണ്ട്. രണ്ട് ഫോണുകൾക്കും അമോഎൽഇഡി സ്‌ക്രീനാണ്.

റെനോ 7 പ്രോയ്ക്ക് 8എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2എംപി മാക്രോ ക്യാമറയും 50എംപി പ്രധാന ക്യാമറയുമാണ് പിന്നിൽ നൽകിയിരിക്കുന്നത്. റെനോ 7 പ്രോ 5 ജിയിൽ മുൻ ക്യാമറ 32 എംപിയാണ്, എന്നാൽ ഇത് പ്രീമിയം സോണി ഐഎംഎക്സ്709 സെൻസറാണ് ഉപയോഗിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media