ലോകത്തിലെ അഞ്ചാമത്തെ മികച്ച ചെലവ് കുറഞ്ഞ എയര്‍ലൈനായി ഇന്‍ഡിഗോ
ലോകത്തിലെ ചെലവ് കുറഞ്ഞ അഞ്ചാമത്തെ മികച്ച എയര്‍ലൈനായി ഇന്‍ഡിഗോ തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൈട്രാക്‌സ് എന്ന അവലോകന സമിതിയാണ് ഈ വര്‍ഷത്തെ മികച്ച എയര്‍ലൈനുകളുടെ പട്ടിക തയ്യാറാക്കിയത്.
ലോകമെമ്പാടുമുള്ള വിമാനയാത്രക്കാരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എയര്‍ലൈനുകളുടെ പട്ടിക തയ്യാറാക്കുന്നത്. 2019 സെപ്റ്റംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള യാത്രികരുടെ അഭിപ്രായങ്ങളാണ് ഈ വര്‍ഷത്തെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
ലോകത്താകമാനമുള്ള 350 എയര്‍ലൈനുകളുടെ പ്രവൃത്തിയും ഗുണനിലവാരവുമാണ് പ്രധാനമായും സര്‍വ്വേയില്‍ പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, സിംഗപ്പൂരിന്റെ സ്‌കൂട്ട്, സ്‌പെയിനിലെ വൂലിംഗ് എയര്‍ലൈന്‍സ് എന്നിവയാണ് ഇന്‍ഡിഗോയ്ക്ക് മുന്‍പില്‍ ഉളള വിമാനസര്‍വ്വീസ് കമ്പനികള്‍
യാത്രാ ചിലവ് കുറഞ്ഞ ദീര്‍ഘദൂര എയര്‍ലൈന്‍ എന്ന പട്ടം കൂടി സിംഗപ്പൂരിന്റെ സ്‌കൂട്ട് സ്വന്തമാക്കിയിട്ടുണ്ട്.