ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകള്‍ അവസാനം നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 18.82 പോയന്റ് നഷ്ടത്തില്‍ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ് സമ്മര്‍ദംനേരിട്ടത്. ചിപ് ക്ഷാമം ലാന്‍ഡ് റോവറിന്റെ ഉത്പാദനത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയെ ബാധിച്ചു. പത്തുശതമാനത്തോളം കമ്പനിയുടെ ഓഹരി ഇടിഞ്ഞു.
ഗ്ലാന്‍ഡ് ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം അള്‍ട്രടെക് സിമെന്റ്സ്, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് നഷ്ടംനേരിട്ടു. അതേസമയംഓഹരി വിപണി നഷ്ടംനേരിട്ടത്
രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.