ഓഹരി വിലയില്‍ വന്‍ കുതിപ്പുമായി കിറ്റെക്‌സ്
ന്യൂഡെല്‍ഹി: കേരളം വിട്ട് തെലുങ്കാനയില്‍ പുതിയ നിക്ഷേപമിറക്കുമെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് മാത്രം ഇരുപത് ശതമാനത്തോളമാണ് വില ഉയര്‍ന്നത്. ഒരാഴ്ചക്കിടെ 46 ശതമാനം വര്‍ധനയാണ് ഓഹരി വിലയില്‍ ഉണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് മുമ്പായി കിറ്റെക്‌സിന്റെ ഓഹരി വില 168.65 ല്‍ എത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാള്‍ 19.99 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കിറ്റെക്‌സിന്റെ നിലവിലെ ഓഹരി വില.