വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു;സെന്‍സെക്‌സ് 514 പോയന്റ് ഉയര്‍ന്നു
മുംബൈ: രാജ്യത്തെ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു.ഐടി, എഫ്എംസിജി ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 17,200ന് മുകളില്‍ ക്ലോസ്ചെയ്തു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ടു ചലിപ്പിച്ചത്. 514.33 പോയന്റാണ് സെന്‍സെക്സിലെ നേട്ടം.57,852.54ലിലായിരുന്നു ക്ലോസിങ്. നിഫ്റ്റി 157.90 പോയന്റ് ഉയര്‍ന്ന് 17,234.20ലുമെത്തി.
ശ്രീസിമെന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, സിപ്ല, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര,
കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാര്‍മ സൂചികകള്‍ ഒരുശതമാനംവീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനവും നേട്ടമുണ്ടാക്കി.