കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയ സൗജന്യ സമ്മാനമാണ് എയര്‍ ഇന്ത്യ; സിപിഎം



ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയ സൗജന്യ സമ്മാനമാണ് എയര്‍ ഇന്ത്യയെന്ന് സിപിഎം. രാജ്യത്തിന്റെ ദേശീയ ആസ്തികള്‍ നരേന്ദ്ര മോദി കൊള്ളയടിക്കുകയാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നേട്ടങ്ങള്‍ ടാറ്റയ്ക്ക്, എന്നാല്‍ കടം വഹിക്കുന്നത് സര്‍ക്കാരെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. കടം വീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ നികുതി പണമാണ്. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ ബാധ്യത കൂടുമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

അതേസമയം, എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതില്‍ ജനങ്ങളില്‍ നല്ല പ്രതികരണമാണ് കാണുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌ക്കരണ യാത്രയില്‍ നിര്‍ണ്ണായക ചുവടുവെപ്പെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമരാജന്‍ പറഞ്ഞു.കൂടുതല്‍ നടപടികള്‍ വൈകാതെ പ്രതീക്ഷിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യവത്ക്കരണ വിഷയത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരേ നിലപാടല്ല. ശക്തമായി ചെറുക്കുമെന്ന് ഇടത് പാര്‍ട്ടികള്‍ പറയുന്നു. തൊഴിലാളി സംഘടനകളുടെ യോജിച്ച സമരങ്ങള്‍ക്കും ആലോചനയുണ്ട്.

ഇന്നലെയാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായത്. കൈമാറ്റം 18,000 കോടി രൂപയ്ക്കാണ്. അടുത്ത സാമ്പത്തിക വര്‍ഷം കൈമാറ്റം പൂര്‍ത്തിയാകും. നേരത്തെ ടാറ്റ എയര്‍ലൈന്‍സാണ് എയര്‍ ഇന്ത്യയാക്കിയത്. എന്നാല്‍ 67 വര്‍ഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റയിലേക്ക് എത്തുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media