മൂന്ന് കിലോഗ്രാം ഭാരം വരുന്ന ബര്‍ഗര്‍ നാല് മിനിറ്റില്‍ തിന്ന് തീര്‍ത്ത് യുവാവ്
ഒരു ബര്‍ഗര്‍കഴിക്കാന്‍ കുറഞ്ഞത് എത്ര സമയമെടുക്കും. സാധാരണ ബര്‍ഗര്‍ ആണെങ്കില്‍ ഒരു അഞ്ചോ പത്തോ മിനിറ്റ്. അല്‍പം വലുപ്പം കൂടിയ ഡബിള്‍ പാറ്റി ബര്‍ഗര്‍ ആണെങ്കില്‍ അല്‍പം സമയം കൂടിയെടുക്കും. അങ്ങനെയെങ്കില്‍ 2.94 കിലോഗ്രാം ഭാരം വരുന്ന ബര്‍ഗര്‍ കഴിക്കാന്‍ എത്ര സമയമെടുക്കും. വെറും നാല് മിനിറ്റില്‍ ഇത് ഭീമന്‍ ബര്‍ഗര്‍ കഴിച്ച് തീര്‍ത്ത് ഇന്റര്‍നെറ്റ് ലോകത്തിന്റെ കണ്ണ് തള്ളിച്ചിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ യുവാവ്.
2.94 കിലോഗ്രാം ഭാരം വരുന്ന ബര്‍ഗറില്‍ 40 സ്ലൈസ് ബേക്കണും, 8.5 പാറ്റികളും, 16 സ്ലൈസ് ചീസും, ഒരു വലിയ സവാളയും, രണ്ട് തക്കാളിയും, മുളകും ബണ്ണുകളുമാണ് ഉള്‍പ്പെടുന്നത്. തീറ്റ മത്സരത്തിലൂടെ പ്രശസ്തനായ മാറ്റ് സ്റ്റോണിയാണ് 2000 കലോറി വരുന്ന ഈ ജൈജാന്റിക് ബര്‍ഗര്‍ വെറും നാല് മിനിറ്റില്‍ തിന്ന് തീര്‍ത്തത്. ലാസ് വേഗസിലെ ഹാര്‍ട്ട് അറ്റാക് ഗ്രില്‍ നടത്തിയ തീറ്റ മത്സരത്തിലായിരുന്നു മാറ്റ് സ്റ്റോണിയുടെ ഈ അത്യുജ്വല പ്രകടനം. 14.6 മില്യണ്‍ ഫോളോവര്‍മാരുള്ള മാറ്റ് സ്റ്റോണിയുടെ യൂട്യൂബ് ചാനലില്‍ ഈ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിനോടകെ 82 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.