കെ ഫോൺ ഈ വരുന്ന ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും..
കേരള സർക്കാരിൻ്റെ അഭിമാനപദ്ധതിയായ കെ ഫോൺ ഈ വരുന്ന ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും. ഇതോടെ കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തന്നെ തുടക്കമാകും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കെ ഫോണ്‍ അടക്കമുളള കേരള സര്‍ക്കാരിന്റെ പദ്ധതികളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിച്ചതോടെ പദ്ധതി വിവാദത്തിലായിരുന്നു. എന്നാല്‍ കെ ഫോണ്‍ പദ്ധതി എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് നടപ്പിലാക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നത്. കെഫോണിൻ്റെ ആദ്യ ഇൻ്റർനെറ്റ് ഇടനാഴിയാവുന്നത് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള മേഖലയാണ്. ഈ ഇടനാഴിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള 1500 സർക്കാർ ഓഫീസുകൾക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകിക്കൊണ്ട് ഫെബ്രുവരിയിൽ കെഫോൺ കമ്മീഷൻ ചെയ്യുക.