വാളയാറില്‍ വിജിലന്‍സ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു
പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്ഡില്‍ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് എഎംവിഐ മാരായ ജോര്‍ജ്,പ്രവീണ്‍, അനീഷ്, കൃഷ്ണ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്യുക.
ഉദ്യോഗസ്ഥര്‍ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലന്‍സ് പറഞ്ഞു . ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. മാത്രമല്ല വിജിലന്‍സ് സംഘമെത്തുന്നത് അറിയാന്‍ സി.സി.ടി.വി സ്ഥാപിച്ചതും വിവാദമായിരുന്നു.