ത്രിപുര സംഘര്‍ഷം; പത്തുപേര്‍ക്ക് പരിക്ക്, നാലുപേര്‍ കസ്റ്റഡിയില്‍
ത്രിപുര: ത്രിപുരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പത്തുപേര്‍ക്ക് പരിക്ക്. സിപിഎമ്മിന്റെ രണ്ട് ഓഫിസുകള്‍ കത്തിച്ചു. ആറ് വാഹനങ്ങളും അഗ്‌നിക്കിരയാക്കി. മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം ഉണ്ടായി. നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാലുപേരെ ത്രിപുര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത മൂന്ന് പേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് സിപിഎം പറയുന്നു.
ബിജെപി പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തുവെന്നാണ് പ്രതിബാദി കലാം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആരേയും ആക്രമിച്ചിട്ടില്ലെന്നും ഏഴ് പ്രവര്‍ത്തകരെ സി പി എം ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായും ബിജെപി ആരോപിക്കുന്നു.ത്രിപുരയില്‍ ഇന്നലെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ വീണ്ടും അക്രമം ഉണ്ടായത്. സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്‌നിക്കിരയാക്കി. അക്രമത്തിന് പിന്നില്‍ ബിജെപിയെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. സിപിഎമ്മിനൊപ്പം ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു