വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
 


കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാ?ഗമായി കോഴിക്കോട് കളക്ടറേറ്റില്‍ മോക് പോളിംഗ് തുടങ്ങി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം & വി വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോളിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍മാരാണ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധികള്‍ക്ക് കത്തയച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വിവിധ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീനുകളുടെ പരിശോധന. ജില്ലാ കലക്ടര്‍മാര്‍ , തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.അതേസമയം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയിലിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരൂഹമാണെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ആരോപിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media