ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് കമാന്റര്‍
സാകേത് നുരേതിയെ പൊലീസ് വധിച്ചു
ദില്ലി: ഛത്തീസ്ഗഡില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്റര്‍ സാകേത് നുരേതിയെ പൊലീസ് വധിച്ചു. നാരായണ്‍പൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മോവോയിസ്റ്റുകള്‍ക്കായി അഞ്ച് സംസ്ഥാനങ്ങളില്‍ സുരക്ഷാസേനയുടെ തെരച്ചില്‍ തുടരുകയാണ്.
മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെല്‍തുംബ്‌ഡെ അടക്കം 20 പുരുഷന്‍മാരും 6 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ മഹാരാഷ്ട്രാ ആന്ധ്രാ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ സുരക്ഷാ സേനകള്‍ അതീവ ജാഗ്രതയിലാണ്.