ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പുകള്‍ വിതരണം ചെയ്തു
 


മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും, പഠനത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പിന്  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ തുടക്കമിട്ടു.  വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളിലേയ്ക്കുള്ള വിവിധ കോഴ്‌സുകള്‍ക്ക് ഏര്‍പ്പെടുത്തിയ 'ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് ആന്‍ഡ് ഫെലോഷിപ്പ്' അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. 

കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളേജ് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ട്യൂഷന്‍ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത്. എംബിബിഎസ്, ബി.എസ്.സി. നഴ്സിംഗ്, ബി.ഫാം കോഴ്സുകളിലേക്ക് അപേക്ഷിച്ച നൂറുകണക്കിന് വിദ്യാര്‍ത്ഥികളില്‍ നിന്ന്  20 പേരെയാണ്  ഈ വര്‍ഷം ജൂറി മെമ്പര്‍മാരായ മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു്,  കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കാര്‍ത്തികേയ വര്‍മ്മ,  ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍,  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ സെബാ മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് തിരഞ്ഞെടുത്തത്.


അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 125 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന  സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി പ്രതിവര്‍ഷം 3 കോടിയിലധികം രൂപയാണ് നീക്കിവെയ്ക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും ഡോ. മൂപ്പന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 'കഴിവുണ്ടായിട്ടും സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഡോക്ടര്‍മാരോ നഴ്സുമാരോ ഫാര്‍മസിസ്റ്റുകളോ ആകാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്ന നിരവധി വിദ്യാര്‍ത്ഥികളെ അറിയാവുന്ന ഒരാളാണ് ഞാന്‍. ആരോഗ്യരംഗത്ത്, പണമില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പഠനം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ സ്‌കോളര്‍ഷിപ്പ്,' എന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ ഉന്നമനം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എം ബി ബി എസ് വിദ്യാര്‍ത്ഥികളെ സ്‌ക്കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തത് പൂര്‍ണ്ണമായും അവരുടെ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ബിഎസ്സ്‌സി നഴ്‌സിംഗ്, ബി ഫാം കോഴ്‌സുകളിലേക്ക് അവരുടെ സമ്പത്തിക , സാമൂഹിക പശ്ചാതലവും പ്ലസ് ടു മാര്‍ക്കും അടിസ്ഥാനമാക്കിയായിരുന്നു സ്‌കോളര്‍ഷിപ് നല്‍കിയത്. 


ചടങ്ങില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റര്‍ മിംസ് ഡയറക്ടറുമായ യു. ബഷീര്‍, മിസിസ് നസീറ ആസാദ്,  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ഗ്രൂപ്പ് ഹെഡ് ഡിജിറ്റല്‍ ഡോ. ഷിഹാദ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എലിസബത് ജോസഫ്, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊ. ലാല്‍ പ്രശാന്ത്, ഡോ.  മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലിഡാ ആന്റണി, ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സന്നിഹിതരായി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media