മുന്‍മന്ത്രി അബ്ദുറഹിമാനും പ്രതിയായേക്കും

മെസിയുടെ പേരിലെ തട്ടിപ്പ്: അഴിമതിനിരോധന നിയമം ചുമത്താന്‍ ഡിജിപി അനുമതി തേടി


 

 



കോഴിക്കോട്: അര്‍ജന്റീന ടീമിനെയും നായകന്‍ ലയണല്‍ മെസിയേയും കേരളത്തില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി ജി പി. മെസിയുടെ പേരിലെ തട്ടിപ്പില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാരിനോട് ഡി ജി പി ആവശ്യപ്പെട്ടു. എസ് ഐ ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡി ജി പി അനുമതി തേടിയത്. മുന്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപട്ടികയിലേക്ക് വരുമെന്നാണ് വ്യക്തമാകുന്നത്.

മെസ്സിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പില്‍ എ ഡി ജി പി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം അതിവേഗമാണ് പുരോഗമിക്കുന്നത്. ആന്റോ അഗസ്റ്റിനും, റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവില്‍ പ്രതിപട്ടികയിലുള്ളത്. വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല, മന്ത്രി തലത്തിലെ ഗൂഢാലോചനയുമുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. ടെണ്ടറില്ലാതെ സ്‌പോണ്‍സറെ കണ്ടെത്തിയത് മുതല്‍ നടക്കാന്‍ സാധ്യതയില്ലാതെ മത്സരത്തിനായി വിദേശ യാത്ര ചെയ്ത് അധികാര ദുര്‍വിനിയോഗം നടന്നുവെന്നടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. മുന്‍ കായികമന്ത്രി വി അബ്ദു റഹാമാനും ഓഫീസും സെക്രട്ടറിയേറ്റ് ചട്ടങ്ങള്‍ മറികടന്ന് സ്‌പോണ്‍സര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. അഴിമതി നിരോധന വകുപ്പ് ചുമത്തണമെന്ന് ശുപാര്‍ശയില്‍ ഡി ജി പി പ്രത്യേക സംഘത്തെ വിളിച്ച് അന്വേഷണം വിലയിരുത്തി. കൂടുതല്‍ വകുപ്പ് ചുമത്താനാണ് യോഗം തീരുമാനം. വിജിലന്‍സ് പ്രത്യേക കേസെടുത്ത് അന്വേഷിക്കണോ, എസ് ഐ ടിക്ക് തുടരന്വേഷണം കൈമാറണോ എന്നതായിരുന്നു ഡി ജി പി മുന്നിലുള്ള കാര്യം. അഴിമതി നിരോധന വകുപ്പ് ചുമത്തി എസ് ഐ ടി അന്വേഷണം നടത്താനാണ് ഡി ജി പിയുടെ ശുപാര്‍ശ. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ പുതിയവകുപ്പ് ചുമത്തി എസ് ഐ ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media