ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ ചെയ്തതത് ജനാധിപത്യവിരുദ്ധ നടപടി: എം.എന്‍ കാരശ്ശേരി

ഭാരതാംബയുടെ ചിത്രം ഔദ്യാഗിക ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തണം: എ.പി അബ്ദുള്ളക്കുട്ടി


 



കോഴിക്കോട്: ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ ചെയ്തതത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് എഴുത്തുകാരന്‍ എം.എന്‍. കാരശേരി. കാലിക്കറ്റ് പ്രസ് ക്ലബ്  ഐ.സി.ജെ കാലിക്കറ്റ് അലുംനി നെറ്റ് വര്‍ക്ക് (ഐ കാന്‍) സംഘടിപ്പിച്ച 'ഭരണഘടനയും ഭാരതാംബയും' സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവാദിയെന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പണിയെടുക്കലല്ല. ഭാരതമാതാവ് എന്ന സങ്കല്‍പ്പം വരുന്നത് രാഷ്ട്രീയമായാണ്. അതിന് ഭരണഘടനയുമായി ഒരു ബന്ധവുമില്ല. ഇത്തരം വിഘടനവാദം എതിര്‍ക്കപ്പെടേണ്ടതാണ്. വൈകാരികതകൊണ്ട് കൈകാര്യം ചെയ്യേണ്ട കാര്യമല്ല രാഷ്ട്രീയം. ഭരണഘടന വിമര്‍ശനാതീതമാണെന്ന അഭിപ്രായം പറയുന്നവര്‍ വേണ്ട സമയത്ത് അത് ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതാംബയുടെ ചിത്രം ഔദ്യാഗിക ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭാരതാംബയുടെ ചിത്രത്തിന് ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഒരു ഏകീകൃതരൂപം ഉണ്ടാക്കണം. അത് നമ്മുടെ നാടിന് ആവേശകരവും പ്രചോദനവുമായിരിക്കും. ഗവര്‍ണറെയും ഭാരതാംബയെയും നിന്ദിക്കുന്നവര്‍ക്ക് കുടുസ്സായ രാഷ്ട്രീയമുണ്ട്. ഇതിനെയൊക്കെ എതിര്‍ത്താല്‍ നൂനപക്ഷത്തിന്റെ പിന്തുണ കിട്ടുമെന്നാണ് അവര്‍ കരുതുന്നത്. അവര്‍ കേരളത്തിലെ മുസ്ലിംകളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഭാരതാംബ എന്ന സങ്കല്‍പ്പത്തിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി.കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് സ്വകാര്യ ചടങ്ങില്‍ ഭാരതാംബയെ പൂജിക്കാം. പൊതുചടങ്ങിലാകുമ്പോള്‍ പ്രതിഷേധമുണ്ടാകും. ഗവര്‍ണറെ നയിക്കുന്നത് മനുസ്മൃതിയാണെന്നും  അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ കാന്‍ പ്രസിഡന്റ് ഉമ്മര്‍ പുതിയോട്ടില്‍ സ്വാഗതവും സെക്രട്ടറി പി.എസ് രാകേഷ് നന്ദിയും പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media