മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റര്‍ പരിധിയില്‍ മദ്യത്തിനും മാംസത്തിനും വിലക്ക് ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റര്‍ പരിധിയില്‍ മദ്യത്തിനും ഇറച്ചി വില്‍പ്പനയ്ക്കും യോഗി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ ഉത്തരവിറക്കി.
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപം മദ്യവും മാംസവില്‍പ്പനയും നിരോധിക്കുമെന്ന് യോഗി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവര്‍ പാല്‍വില്‍പ്പനയിലേക്ക് ശ്രദ്ധതിരിക്കണമെന്നും യോഗി ആവശ്യപ്പെട്ടു. കൃഷ്‌ണോത്സവം പരിപാടിയില്‍ സംബന്ധിക്കുന്നിതിടെയാണ് തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം മദ്യവും മാംസവും നിരോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.