അന്താരാഷ്ട്ര വിപണിയിൽക്രൂഡോയിൽ വില കുറയുന്നു.
രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു. വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും യുഎസ് സമ്പദ്ഘടനയിൽ ഉണർവുണ്ടായതും അസംസ്‌കൃത എണ്ണവിലവർധിക്കാനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ എണ്ണവിപണന രാജ്യങ്ങൾ വിതരണംകുറച്ച് വില ഉയർത്താൻ ശ്രമംനടത്തിവരികെയാണ് ആവശ്യകത കുത്തനെ ഇടിഞ്ഞത്. ഇന്ത്യൻ മാർക്കറ്റിൽ ഇതിന്റെ അനുപാതമായി പെട്രോളിനും ഡീസലിനും വിലകുറയുമോ എന്ന് കാത്തിരിക്കാം.