ടാറ്റ മോട്ടോര്‍സ് : ഡിസംബര്‍ പാദത്തില്‍ 67 ശതമാനം അറ്റാദായ വർദ്ധനവ്
ടാറ്റ മോട്ടോര്‍സ് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഡിസംബര്‍ പാദത്തില്‍ 67 ശതമാനം അറ്റാദായ വര്‍ധനവാണ് കമ്പനി കുറിച്ചത്. ഇന്ത്യന്‍ വാഹന വിപണി പതിയെ തിരിച്ചുവരികയാണെന്ന സൂചനയും ടാറ്റ നല്‍കുന്നുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദം 2,906 കോടി രൂപ അറ്റാദായം പിടിക്കാന്‍ ടാറ്റ മോട്ടോര്‍സിന് സാധിച്ചു. കൃത്യം ഒരു വര്‍ഷം മുന്‍പ് 1,738 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പു വര്‍ഷം മൂന്നാം പാദം ടാറ്റയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 71,676 കോടിയില്‍ നിന്നും 75, 654 കോടി രൂപയായി ഉയര്‍ന്നു. വര്‍ധനവ് 5.5 ശതമാനം. നടപ്പു സാമ്പത്തികവര്‍ഷം അവസാന പാദവും മികച്ച പ്രകടനം തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.