കോവിഡ്; സംസ്ഥാനത്ത് 566 വാര്‍ഡുകള്‍ അടച്ചിടും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള 566 വാര്‍ഡുകള്‍ അടച്ചിടും. 85 പഞ്ചായത്തുകളിലായി 566 വാര്‍ഡുകളാണ് അടയ്ക്കുന്നത്. വ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളാണ് മുന്നില്‍.
മലപ്പുറത്ത് 171 ഉം പാലക്കാട് 102 ഉം വാര്‍ഡുകള്‍ അടച്ചിടേണ്ടി വരും. അതേസമയം ഇടുക്കിയില്‍ ഒറ്റ വാര്‍ഡുകളിലും അടച്ചിടല്‍ ഇല്ല. തിരുവനന്തപുരത്ത് ആറ് വാര്‍ഡുകള്‍ മാത്രമാണ് അടയ്ക്കുക. നേരത്തെ ഡബ്ല്യുഐപിആര്‍ മാനദണ്ഡം പത്തായിരുന്നപ്പോള്‍ 266 വാര്‍ഡുകളാണ് അടച്ചിരുന്നത്.