സൈനിക ഹെലികോപ്റ്റര്‍ പത്താന്‍കോട്ടില്‍ തകര്‍ന്നുവീണു
ഛത്തീസ്ഗഢ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു. കരസേനയുടെ 254 എഎ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. രഞ്ജിത് സാഗര്‍ അണക്കെട്ടിലാണ് തകര്‍ന്ന ഹെലികോപ്റ്റര്‍ പതിച്ചത്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പത്താന്‍കോട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് രഞ്ജിത് സാഗര്‍ അണക്കെട്ട്. പൊലീസ് സംഘം സ്ഥലത്ത് എത്തിയതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍ഡിആര്‍എഫിന്റേയും പൊലീസിന്റേയും കരസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.