'നീ നരച്ച മുടി കറുപ്പിക്കാത്തത് എന്തുകൊണ്ടാണ്? ആശങ്കയോടെ അച്ഛൻ ചോദിച്ചത്'; വൈറലായി സമീറ റെഡ്ഡിയുടെ കുറിപ്പ്


നരച്ച മുടി തടിച്ച ശരീരവുമായി ആരാധകർക്കു മുൻപിൽ പ്രത്യക്ഷപ്പെടാൻ നടി സമീറ റെഡ്ഡി മടികാണിക്കാറില്ല. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും പോസ്റ്റുകളും ബോഡി ഷെയ്മിങ്ങിന് ഇരയായവർക്ക് ആത്മധൈര്യം നൽകുന്നവയായിരുന്നു. ഇപ്പോൾ തന്റെ തലയിലെ നരച്ച മുടിയെക്കുറിച്ചുള്ള ആച്ഛന്റെ ആശങ്കകളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം. മുടി കറുപ്പിക്കാത്തത് എന്താണ് എന്നാണ് സമീറയോട് അച്ഛൻ ചോദിച്ചത്. അതിന് താരം നൽകിയ മറുപടി ആരാധകരുടെ മനസു കീഴടക്കുകയാണ്. 

സമീറ റെഡ്ഡിയുടെ കുറിപ്പ് വായിക്കാം

എന്തുകൊണ്ടാണ് വെളുത്ത മുടികൾ കറുപ്പിക്കാത്തത് എന്ന് എന്റെ അച്ഛൻ എന്നോടു ചോദിച്ചു. ആളുകൾ എന്നെ വിധിക്കുന്നതിൽ അച്ഛൻ ആശങ്കപ്പെട്ടിരുന്നു.  അങ്ങനെ വിലയിരുത്തിയാൽ തന്നെ എന്താണ് പ്രശ്നം, അതുകൊണ്ട് ഞാൻ പ്രായമായെന്നാണോ, അതോ കാണാൻ കൊള്ളില്ലെന്നോ? എന്നായിരുന്നു എന്റെ മറുപടി. മുൻപത്തെപ്പോലെ ഇപ്പോൾ ഞാൻ ഇതേക്കുറിച്ചോർത്ത് ഭ്രാന്തുപിടിപ്പിക്കില്ല, ആ സ്വാതന്ത്ര്യമാണ് മോചനം.  മുമ്പ്  രണ്ടാഴ്ച കൂടുമ്പോഴും മുടി കളർ ചെയ്യുമായിരുന്നു, അപ്പോൾ ആർക്കും ആ വെള്ളമുടിയിഴകളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല, എപ്പോൾ കളർ ചെയ്യണമെന്ന് തോന്നുന്നോ അപ്പോൾ മാത്രമേ ചെയ്യൂ. എന്തിന് നീ ഈ സംസാരങ്ങളെ മാറ്റണം എന്നായിരുന്നു അച്ഛൻ ചോദിച്ചത്. എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നാണ് ഞാൻ പറഞ്ഞത്. കാരണം ഞാൻ ഒറ്റയ്ക്കല്ല എന്ന് അനിക്കറിയാമായിരുന്നു. പഴയ ചിന്താ​ഗതികൾ തകർത്താൽ മാത്രമേ മാറ്റങ്ങളെ അം​ഗീകരിക്കാനാവൂ. പരസ്പരം തിരിച്ചറിയാനായാൽ ആത്മവിശ്വാസമുണ്ടായാൽ പിന്നെ മുഖംമൂടിക്കുള്ളിൽ ഒളിക്കേണ്ടിവരില്ല. എന്റെ അച്ഛന് മനസിലായി.  ഒരച്ഛൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആശങ്ക എനിക്ക് മനസ്സിലായതുപോലെ. ഓരോ ദിവസവും നമ്മൾ പുതിയതു പഠിച്ച് മുന്നേറുകാണ്. ചെറിയ മാറ്റങ്ങളിലൂടെ നമുക്ക് സമാധാനം കണ്ടെത്താനാകും.  ജീവിതത്തിൽ ഇത്തരത്തിലെടുക്കുന്ന ചെറിയ ചുവടുകളാണ് നമ്മെ വലിയ തലങ്ങളിലേക്ക് എത്തിക്കുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media