പുല്‍വാമയില്‍ ഏറ്റുമുട്ടല്‍, 3 ഭീകരരെ വധിച്ചു; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേര്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. 3 ഭീകരരെ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്ഗാം മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താന്‍ പൗരനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം 2022ന്റെ ആദ്യ 5 ദിവസത്തിനുള്ളില്‍ 7 ഭീകരരെയാണ് സൈന്യം കശ്മീരില്‍ വധിക്കുന്നത്. ഇവരില്‍ 6 പേര്‍ മൂന്ന് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടപ്പോള്‍, നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഒരാളെ സേന വെടിവെച്ചും കൊന്നു.