ആലപ്പുഴ:സിനിമയില്‍ ലഹരിയുണ്ടെന്ന് ടിനി ടോം. മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയില്‍ വിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിരുന്നു.'ഒരു മകനേ തനിക്കുള്ളൂ, ഭയം കാരണം സിനിമയില്‍ വിട്ടില്ല.തനിക്കൊപ്പം അഭിനയിച്ച നടന്‍ ലഹരിക്ക് അടിമയാണ്.ആ നടന്റെ പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി പറഞ്ഞു.താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ടിനി ടോം.അമ്പലപ്പുഴയില്‍ കേരള സര്‍വകലശാല ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമര്‍ശം.