കേരള മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഒന്നാം റാങ്ക് എസ്. ഗൗരീശങ്കറിന്
കേരള മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എസ് ഗൗരീശങ്കറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് വൈഷ്ണ ജയവര്‍ധനയ്ക്കാണ്. മെഡിക്കല്‍ റാങ്ക് ലിസ്റ്റും ആയുവേദ റാങ്ക് ലിസ്റ്റുമാണ് പ്രസിദ്ധീകരിച്ചത്. 42,059 പേരാണ് റാങ്ക് പട്ടികയിലുള്ളത്. ഇതില്‍ എം.ബി.ബി.എസ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് അര്‍ഹരായവര്‍ 28759 പേരാണ്. ആദ്യ 1000 റാങ്കില്‍ 560 ഉം പെണ്‍കുട്ടികളാണ്. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. നീറ്റ് പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക്് മിനിമം മാര്‍ക്ക് നിര്‍ബന്ധമല്ല.