സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ പെട്രോള്‍ വില ഉയര്‍ത്തുന്നത് ആവശ്യമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
ദില്ലി: പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോക്ക് ഡൗണ്‍ സമയത്ത് പെട്രോളിയം ആവശ്യവും നിരക്കും രാജ്യാന്തര തലത്തില്‍ കുറഞ്ഞു. ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്കെത്തി. ഇറക്കുമതിയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി.കൊവിഡ് കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുറഞ്ഞു. വിലയിലെ നിശ്ചിത ശതമാനം വികസന- ആരോഗ്യ ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നു. സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ വില ഉയര്‍ത്തുന്നത് ആവശ്യമാണെന്നും പെട്രോളിയം മന്ത്രി.
കൊവിഡ് കാലത്ത് പെട്രോളിയത്തിന്റെ ഉത്പാദനവും വില്‍പനയും കുറഞ്ഞിരുന്നു. ഇപ്പോള്‍ വില്‍പന വര്‍ധിച്ചു. ഉത്പാദനം അതിന് അനുസരിച്ച് വര്‍ധിച്ചില്ല. പെട്രോളിയം ഉത്പാദക രാജ്യങ്ങള്‍ അവരുടെ താത്പര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. ഉയര്‍ന്ന വിലയാണ് അവര്‍ ഈടാക്കുന്നത്. ആവശ്യത്തിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാത്തതാണ് കാരണം. കഴിഞ്ഞ 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില വര്‍ധിച്ചതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി.
20 ദിവസം വില കുറഞ്ഞു. മറ്റ് ദിവസങ്ങളില്‍ വില സ്ഥിരത തുടര്‍ന്നു. സ്വകാര്യവത്കരിക്കുന്ന ബിപിസിഎല്ലിലെ നിക്ഷേപത്തെ ധര്‍മേന്ദ്ര പ്രധാന്‍ ന്യായീകരിച്ചു. സ്വകാര്യ സ്ഥാപനങ്ങളാണെങ്കിലും അവ ഇന്ത്യന്‍ കമ്പനികളാണ്. സേവനങ്ങള്‍ തുല്യമായി ലഭിക്കുന്നതിലാണ് കാര്യമെന്നും മന്ത്രി.