കോഴിക്കോട്: കേരള ഡെന്റല്‍ ഡീലേര്‍സ് അസോസിയേഷന്‍ (KEDDA) സംഘടിപ്പിക്കുന്ന ഡെന്റല്‍ എക്‌സ്പോ ഓഗസ്റ്റ് 24, 25 തീയതികളില്‍ കാലിക്കറ്റ് ഗ്രേഡ് സെന്ററില്‍ നടക്കും. 24ന് രാവിലെ 12.00ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്തി പി.എ.മുഹമ്മ റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. എക്‌സ്സ്പോയില്‍ ദന്തഡോക്ടര്‍മാര്‍, ഡെന്റല്‍ ഡീലര്‍മാര്‍, ഡെന്റല്‍ ലാബുകള്‍, ഡെന്റല്‍ കോളേജുകള്‍, ഡെന്റല്‍ വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ അയ്യായിരത്തോളം ഡെന്റല്‍ പ്രൊഫഷണലുകള്‍ പങ്കെടുക്കുമെന്നാണ് പതീക്ഷിക്കപ്പെടുന്നതെന്ന് സംഘാടകരായ കേരള ഡെന്റല്‍ ഡീലേര്‍സ് അസോസിയേഷന്‍ (KEDDA) പ്രസിഡന്റ് കെ.മുഹമ്മദ് ഷൈജല്‍ പറഞ്ഞു.
എക്‌സ്പോയില്‍ 240ലധികം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ഡെന്റല്‍ എക്‌സ്പോയുടെ 14-ാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ഡെന്റല്‍ പ്രൊഫഷണല്‍ രംഗത്തെ വളര്‍ച്ചയും, നൂതന ആശയങ്ങളും, സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യാനും, പരസ്പ്പരം കൈമാറാനും അവസരമൊരുക്കുന്നതാണ് എക്‌സ്‌പോ. രാവിലെ 11 മുതല്‍ വൈകീട്ട് 7.30 വരെയായിരിക്കും എസ്‌പോ നടക്കുക. ഡെന്റല്‍ മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും ശില്‍പശാലകളും എക്‌സ്പോ വേദിയില്‍ സംഘടിപ്പിക്കപ്പെടും. ഡെന്റല്‍ പ്രൊഫഷണലുകള്‍ക്ക് ഈ രംഗത്തെ നൂതനമായ മാറ്റങ്ങളെ അടുത്തറിയാനും പരിശീലനം നേടാനും സഹായിക്കുന്നതാവും ഈ സെമിനാറുകള്‍.വാര്‍ത്താസമ്മേളനത്തില്‍ കേരള ഡെന്റല്‍ ഡീലേര്‍സ് അസോസിയേഷന്‍ സെക്രട്ടറി ബജീല്‍ നജ്ദുല്ല, ട്രഷറര്‍ ഡോ, ഹിറ്റന്‍ പി ആഷര്‍, എക്സിക്യൂട്ടീവ് മെംബര്‍ എം.സാജന്‍ എന്നിവരും പങ്കെടുത്തു.
കേരളത്തിലെ ഡെന്റല്‍ ഡീലര്‍മാരെ ഏകോപിപ്പിക്കുന്ന പ്രമുഖ സംഘടനയാണ് കേരള ഡെന്റല്‍ ഡീലേര്‍സ് അസോസിയേഷന്‍ (KEDDA). വിവിധ ഉദ്യമങ്ങളിലൂടെ, ഡെന്റല്‍ വ്യവസായത്തിന്റെ വള ര്‍ച്ചയും വികാസവും വര്‍ദ്ധിപ്പിക്കാനും, അംഗങ്ങള്‍ക്ക് പിന്തുണയും വിഭവങ്ങളും നല്‍കി പ്രോത്സാ ഹനമേകുകയുമാണ് ലക്ഷ്യം.