ദുബൈ: ബോബി ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് കരാമയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോചെ (ഡോ. ബോബി ചെമ്മണൂര്‍)യും സിനിമാ താരം ജുമാന ഖാനും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. കൂടാതെ ദുബായിലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച ഭാഗ്യശാലികള്‍ക്ക് വജ്രമോതിരം സമ്മാനമായി നല്‍കി. ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്ല. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% ഫ്‌ലാറ്റ് ഡിസ്‌കൗണ്ട്. 5000 ദിര്‍ഹത്തിന് മുകളില്‍് ഡയമണ്ട് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ബോബി ഓക്‌സിജര്‍ റിസോര്‍്ട്ടില്‍ സൗജന്യ താമസം. ഉദ്ഘാടന മാസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് പെന്‍ഡന്റ് നേടാനുള്ള അവസരം എന്നിങ്ങനെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അല്‍കരാമയിലെ കരാമ സെന്റര്‍ മാളിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.