അല്‍വാബ് സ്ട്രീറ്റ്, അല്‍ഗസ്സര്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
ദോഹ: നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍വാബ് സ്ട്രീറ്റിലെ ഖലീഫ ഒളിമ്പിക് സിറ്റി ഇന്റര്‍സെക്ഷനിലും ലുസൈല്‍ ഇന്റര്‍ചേഞ്ചിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ലുസൈല്‍ എക്‌സ്പ്രസ്‌വേയിലെ അല്‍ ഗസ്സര്‍ ഇന്റര്‍ചേഞ്ചിലെ ടണല്‍ തിങ്കളാഴ്ച മുതല്‍ മൂന്ന് രാത്രികളില്‍ അടച്ചിടുമെന്ന് അശ്ഗാല്‍ അറിയിച്ചു.5/6 ഇന്റര്‍ചേഞ്ചില്‍നിന്ന് അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കുള്ള ഗതാഗതം പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ അഞ്ചുവരെ നാല് മണിക്കൂര്‍ നേരത്തേക്കാണ് അടച്ചിടുക.