കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം;
ബ്രസീല്‍ പ്രസിഡന്റിന് നൂറ് ഡോളര്‍ പിഴ
സാവോപോളോ: മാസ്‌ക് ധരിക്കാത്തതിനും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനും ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് നൂറ് ഡോളര്‍ പിഴ. സാവോ പോളയില്‍ നടന്ന മോട്ടോര്‍സൈക്കിള്‍ റാലിയിലാണ് പ്രസിഡന്റ് മാസ്‌ക് ധരിക്കാതിരുന്നത്. പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തുടനീളം ഇത്തരത്തില്‍ റാലികള്‍ നടത്തുകയാണ് ജെയിര്‍ ബോള്‍സനാരോ. പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളിയും സാവോ പോളോ ഗവര്‍ണറുമായ ജോവ ഡോറിയയുടെ പ്രോട്ടോക്കോള്‍ ലംഘന മുന്നറിയിപ്പിനെ എതിര്‍ത്തായിരുന്നു സൈക്കിള്‍ റാലി നടത്തിയത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ സംബന്ധിച്ച് ജെയിര്‍ ബോള്‍സനാരോയും ഗവര്‍ണര്‍മാരുമായി നിരവധി തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. വൈറസ് വ്യാപന പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ കഴിയാനും മാസ്‌ക് ഉപയോഗിക്കാനുമുള്ള നിര്‍ദേശങ്ങളെ പ്രസിഡന്റ് തുടക്കം മുതലേ എതിര്‍ത്തിരുന്നു.