വയനാട് പുനരധിവാസം; നിര്‍ണായക നടപടിയുമായി ഹൈക്കോടതി, ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ഈ മാസം 27ന് നടത്താന്‍ അനുമതി
 


കൊച്ചി: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം  27ന്  നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി. ഈ മാസം 27ന് വയനാട് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ചടങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവോടെ തറക്കല്ലിടല്‍ ചടങ്ങുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും.

ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല. 26 കോടി രൂപയാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി ഉടമകള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഈ തുക നിശ്ചയിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് ഏപ്രില്‍ മൂന്നിനകം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനിടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. ഇവരുടെ ഭൂമി തല്‍ക്കാലം ഏറ്റെടുക്കുന്നില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം പരിഗണിച്ചാണിത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media