തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു
 



ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി  ഒന്‍പതിടങ്ങളില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍  സ്‌ട്രൈക്ക്. ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്തതായി കരസേന അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ സേനയുടെ ആദ്യ പ്രതികരണം. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 


ബുധനാഴ്ച പുലര്‍ച്ചെ 1.44 ഓടെയാണ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര താവളങ്ങള്‍ ആക്രമിച്ചത്. ആക്രമണം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയോ ജനങ്ങള്‍ക്ക് നേരെയോ ആക്രമണം നടത്തിയിട്ടില്ല. ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്‌ലിയിലും മുറിഡ്‌കെയിലും ആക്രമണം നടന്നു. മിസൈല്‍ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്നതായി പാകിസ്ഥാന്‍ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ്.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media