ഇന്ത്യയിലെ വ്യാവസായിക ഉത്പാദനം ഇടിവിൽ.
ഇന്ത്യയിലെ വ്യാവസായിക ഉത്പാദനം കഴിഞ്ഞ ജനുവരി മാസത്തിൽ ഇടിവ് രേഖപ്പെടുത്തി . -1.6 വളര്‍ച്ചയാണ് ഈ മേഖലയില്‍ സംഭവിച്ചത്. ഉത്പാദന നിരക്ക് ഗണ്യമായി കുറഞ്ഞതിന് പുറമെ ഖനന മേഖലയില്‍ സംഭവിച്ച വീഴ്ച്ചയും വ്യാവസായിക ഉത്പാദനത്തെ സാരമായി ബാധിച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോർട്ട് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത് . ഡിസംബറില്‍ ഭേദപ്പെട്ട വളര്‍ച്ച കുറിച്ചതിന് ശേഷമാണ് ജനുവരിയിലെ ഈ വീഴ്ച്ച. ഫെബ്രുവരിയില്‍ രാജ്യത്ത് ചില്ലറ പണപ്പെരുപ്പം വര്‍ധിച്ചതായും കേന്ദ്രം അറിയിച്ചു. പോയമാസം ചില്ലറ പണപ്പെരുപ്പം 5.03 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ 4.06 ശതമാനം മാത്രമായിരുന്നു ചില്ലറ പണപ്പെരുപ്പ നിരക്ക്. പറഞ്ഞുവരുമ്പോള്‍ 16 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കായിരുന്നു ജനുവരിയിലേത്.റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ 4+2 ശതമാനത്തിന് കീഴിലാണ് പണപ്പെരുപ്പം ഇപ്പോഴും തുടരുന്നത്. വിദഗ്ദ്ധർ കുത്തനെ ഉയരുന്ന പണപ്പെരുപ്പ നിരക്ക് ആശങ്കകള്‍ പങ്കുവെയ്ക്കുന്നുണ്ട്.