സുഖം പ്രാപിച്ചു വരുന്നു; കുറച്ചു മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് പ്രിഥിരാജ്
 



സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഏറ്റവും മിടുക്കരായ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് താനെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാന്‍ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകര്‍ക്കു വാക്ക് നല്‍കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്‍ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേല്‍ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

'അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാല്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്താന്‍ ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ഞാനിപ്പോള്‍ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. വേദനയില്‍ നിന്ന് മുക്തി നേടി എത്രയും വേഗം പൂര്‍ണമായി സുഖം പ്രാപിക്കാനും എന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാന്‍ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തില്‍ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി-പൃഥ്വിരാജ് കുറിച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media