കൊവിഡില്‍ ഐഫോണ്‍ ഉത്പാദനം കുത്തനെ ഇടിയുന്നു
ദില്ലി:ഫോക്‌സ്‌കോണിന്റെ പ്ലാന്റുകളിലെ ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം പ്രതിസന്ധിയിലാക്കി കൊവിഡ് വ്യാപനം. . ജീവനക്കാരില്‍ അധികം പേര്‍ക്കും കൊവിഡ് ബാധിച്ചത് ഐഫോണ്‍ ഉത്പാദനം ഇടിയാന്‍ കാരണമായിരുന്നു. രാജ്യാന്തര തലത്തിലും കൊവിഡ് പ്രതിസന്ധി മൊബൈല്‍ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
രാജ്യത്തെ രണ്ടാമത്തെ കൊറോണ വൈറസ് വ്യാപനം തമിഴ്‌നാടിനെയും സാരമായി ബാധിച്ചതിനാല്‍ ഫോക്സ്‌കോണിന്റെ ചെന്നൈ പ്ലാന്റിലെ ഉത്പാദനം പ്രതിസന്ധിയില്‍ ആവുകയായിരുന്നു. വൈറസ് പടരുന്നത് തടയുന്നതിനായി സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.ഐഫോണ്‍ ഉത്പാദനം മാത്രമല്ല മൊത്തം മൊബൈല്‍ ഉത്പാദനവും വില്‍പ്പനയും കൊവിഡ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രാദേശിക ലോക്ക്ഡൗണുകളും സെമികണ്ടക്ടറുകളുടെ ക്ഷാമവും എല്ലാം ഉത്പാദനം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. , ഫാക്ടറികളിലെ കൊവിഡ് -19 കേസുകളുടെ വര്‍ദ്ധനവും തിരിച്ചടിയാണ്. 50 ശതമാനത്തില്‍ അധിം വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്.
രാജ്യത്താകമാനം പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതിനാല്‍ മൊബൈല്‍ ഉത്പാദനത്തില്‍ 50 ശതമാനം കുറവുണ്ടായതായി, മൈക്രോമാക്‌സ്, ലാവ തുടങ്ങിയ കമ്പനികളുടെ തലവന്‍മാര്‍ ചൂണ്ടിക്കാട്ടി.
പ്രതിവര്‍ഷം 18 ശതമാനം വളര്‍ച്ചയുണ്ടെങ്കിലും 2021 ല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാകില്ല എന്നതാണ് പ്രവചനം. കൊവിഡ് മൂലം ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞതിന് ഒപ്പം മറ്റ് ഘടകങ്ങളും സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിപ്പിച്ചേക്കും എന്നും സൂചനകളുണ്ട്