പുന:സംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി;അതൃപ്തി ഇന്ന് സോണിയയെ നേരിട്ടറിയിക്കും
ദില്ലി: പാര്‍ട്ടി പുന:സംഘടനയിലെ അതൃപ്തി അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണും. പതിനൊന്നരക്ക് സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയുള്ള പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ , കേരളത്തിന്റെ ചുമതലയുള്ള
താരിഖ് അന്‍വര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മന്‍ ചാണ്ടി പുന:സംഘടനയിലെ അതൃപ്തി അറിയിച്ചിരുന്നു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.ചില തീരുമാനങ്ങളില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. പരാതി പരിഹരിക്കാന്‍ ചര്‍ച്ച നടത്തും. തുടര്‍ പുന:സംഘടന നടപടികളില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലാപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂര്‍ണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിര്‍വഹക സമിതി ചര്‍ച്ച വഴി മറി കടക്കാന്‍ ആകില്ലെന്നും ഗ്രൂപ്പുകള്‍ പറയുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ഗ്രൂപ്പുകള്‍ പറയുന്നു . ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്തിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കെ സുധാകന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമര്‍ശനം ഉന്നയിച്ച് രം?ഗത്തെത്തുകയാണ് ഗ്രൂപ്പ് നേതാക്കള്‍.